റാ​യ്ബ​റേ​ലി എം​എ​ൽ​എ അ​ദി​തി​യും പ​ഞ്ചാ​ബ് എം​എ​ൽ​എ അം​ഗ​ദും വി​വാ​ഹി​ത​രാ​കു​ന്നു
Monday, November 18, 2019 12:43 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ദി​തി സിം​ഗും പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അം​ഗ​ദ് സൈ​നി​യും വി​വാ​ഹി​ത​രാ​കു​ന്നു. ന​വം​ബ​ർ 21ന് ​ഡ​ൽ​ഹി​യി​ലാ​ണു വി​വാ​ഹം.

അം​ഗ​ദും അ​ദി​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ന്‍റെ നി​ശ്ച​യം ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ത്തി​യ​താ​ണ്. അ​ദി​തി​യു​ടെ പി​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ അ​ഖി​ലേ​ഷ് പ്ര​താ​പ് സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണു വി​വാ​ഹം. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് അ​ദി​തി പ​റ​ഞ്ഞു.

2017ൽ ​റാ​യ്ബ​റേ​ലി​യി​ൽ​നി​ന്ന് 90,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ദി​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് യു​പി നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ അ​ദി​തി സിം​ഗി​നു കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നെ​യും അ​ദി​തി പി​ന്തു​ണ​ച്ചി​രു​ന്നു.

അം​ഗ​ദ് സൈ​നി​യു​ടെ പി​താ​വ് പ്ര​കാ​ശ് സിം​ഗ് ന​വാ​ൻ​ഷ​ഹ​റി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യി​രു​ന്നു. അം​ഗ​ദി​ന്‍റെ അ​മ്മാ​വ​ൻ ദി​ൽ​ബാ​ഗ് സിം​ഗ് ആ​റു ത​വ​ണ എം​എ​ൽ​എ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.