"ആ​ത്മാ​ഭി​മാ​നം എ​ന്തെ​ന്ന് പ​ഠി​പ്പി​ച്ച നേ​താ​വ്': ബാ​ൽ താ​ക്ക​റെ​യെ പു​ക​ഴ്ത്തി ഫ​ഡ്നാ​വി​സ്
Sunday, November 17, 2019 6:39 PM IST
മും​ബൈ: ശി​വ​സേ​ന​യു​ടെ സ്ഥാ​പ​ക നേ​താ​വ് ബാ​ൽ താ​ക്ക​റെയെ പു​ക​ഴ്ത്തി മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. ആ​ത്മാ​ഭി​മാ​നം എ​ന്തെ​ന്ന് ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ച്ച നേ​താ​വാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ബാ​ൽ താ​ക്ക​റെ​യു​ടെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഫ​ഡ്നാ​വി​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ബാ​ൽ താ​ക്ക​റെ​യു​ടെ ഒ​രു പ​ഴ​യ പ്ര​സം​ഗ​വും ഫ​ഡ്നാ​വി​സ് ട്വി​റ്റ​റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. മഹാരാഷ്ട്രയിൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ബി​ജെ​പി- ശി​വ​സേ​ന സ​ഖ്യം തെ​റ്റി​പ്പി​രി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫ​ഡ്നാ​വി​സി​ന്‍റെ ട്വീ​റ്റ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.