യു​എ​പി​എ ചു​മ​ത്തി​യ​ത് പോ​ലീ​സ്: പി​ബി​യി​ൽ പി​ണ​റാ​യി​യു​ടെ വി​ശ​ദീ​ക​ര​ണം
Sunday, November 17, 2019 5:24 PM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​ത്. വി​ഷ​യം നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തു​ന്പോ​ൾ ന​ട​പ​ടി എ​ടു​ക്കും. യു​എ​പി​എ ക​രി​നി​യ​മം ആ​ണെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​തി​നെ​തി​രെ സി​പി​എം ദേ​ശീ​യ​നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും പി​ബി​യി​ൽ ച​ർ​ച്ച ന​ട​ന്നു. ശ​ബ​രി​മ​ല​യി​ൽ ലിം​ഗ​സ​മ​ത്വം വേ​ണ​മെ​ന്ന പാ​ർ​ട്ടി നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് പി​ബി വി​ശ​ദ​മാ​ക്കി. അ​തേ​സ​മ​യം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ നി​ല​പാ​ട് പി​ബി ത​ള്ളി.

ആ​ക്റ്റി​വി​സ്റ്റു​ക​ൾ​ക്ക് ആ​ക്റ്റി​വി​സം കാ​ണി​ക്കാ​നു​ള്ള ഇ​ട​മ​ല്ല ശ​ബ​രി​മ​ല​യെ​ന്ന ദേ​വ​സ്വം മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ലാ​ണ് പി​ബി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​താ​ക​ണം പാ​ര്‍​ട്ടി ന​യ​മെ​ന്നും പി​ബി യോ​ഗ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ​ന​യമാണിത്. ആ​രെ​യും ബ​ലം​പ്ര​യോ​ഗി​ച്ച് ശ​ബ​രി​മ​ല​യി​ൽ ക​യ​റ്റി​ല്ലെ​ന്നും പി​ബി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.