അ​യോ​ധ്യ വി​ധി: പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​നൊ​രു​ങ്ങി മു​സ്‌ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ്
Sunday, November 17, 2019 4:05 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ വി​ധി​യി​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​നൊ​രു​ങ്ങി മു​സ്‌ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​സ്ജി​ദ് നി​ർ​മി​ക്കാ​നു​ള്ള അ​ഞ്ചേ​ക്ക​ർ സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി ഏ​ത​റ്റം​വ​രെ​യും പോ​ക​ണ​മെ​ന്നും ബോ​ർ​ഡ് നി​ല​പാ​ടെ​ടു​ത്തു.

ശ്രീ​രാ​മ​ന്‍റെ മൂ​ല​പ്ര​തി​ഷ്ഠ​യും ജ​ന്മ​സ്ഥാ​ന​വും ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​യി ഉ​ന്ന​യി​ച്ച രാം​ല​ല്ല വി​രാ​ജ്മാ​ന്‍റെ അ​വ​കാ​ശ​വാ​ദം അം​ഗീ​ക​രി​ച്ച സു​പ്രീം കോ​ട​തി, 2.77 ഏ​ക്ക​റു​ള്ള ത​ർ​ക്ക​ഭൂ​മി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. മ​സ്ജി​ദ് നി​ർ​മി​ക്കാ​ൻ പ​ക​രം അ​യോ​ധ്യ​യി​ൽ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്തു സു​ന്നി വ​ഖ​ഫ് ബോ​ർ​ഡി​നു ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്, രാം​ല​ല്ല വി​രാ​ജ്മാ​ൻ, നി​ർ​മോ​ഹി അ​ഖാ​ഡ എ​ന്നി​വ​ർ​ക്കു വീ​തി​ച്ചു ന​ൽ​കി​യ 2010-ലെ ​അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണു സു​പ്ര​ധാ​ന വി​ധി പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.