മെ​സി​യു​ടെ ഏ​ക​ഗോ​ളി​ൽ നെ​യ്മ​റി​ല്ലാ​ത്ത ബ്ര​സീ​ലി​നെ മു​ട്ടു​കു​ത്തി​ച്ച് അ​ർ​ജ​ന്‍റീ​ന
Saturday, November 16, 2019 5:52 AM IST
റി​യാ​ദ്: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ മു​ട്ടു​കു​ത്തി​ച്ച് അ​ർ​ജ​ന്‍റീ​ന. വി​ല​ക്കി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ല​യ​ണ​ൽ മെ​സി നേ​ടി​യ ഏ​ക ഗോ​ളി​ലാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യു​ടെ ജ​യം. 13-ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ൾ പി​റ​ന്ന​ത്.

ഒ​രു പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ​തും ഒ​രു പെ​നാ​ൽ​റ്റി വ​ഴ​ങ്ങി​യ​തു​മാ​ണു ബ്ര​സീ​ലി​ന് തി​രി​ച്ച​ടി​യാ​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ എ​ട്ടാം മി​നി​റ്റി​ൽ ബ്ര​സീ​ലി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി ഗ​ബ്രി​യേ​ൽ ജീ​സ​സ് പു​റ​ത്തേ​ക്ക് അ​ടി​ച്ചു​ക​ള​ഞ്ഞു.

അ​ധി​കം​വൈ​കാ​തെ അ​ർ​ജ​ന്‍റീ​ന​യ്ക്കും പെ​നാ​ൽ​റ്റി ല​ഭി​ച്ചു. മെ​സി​യെ​ടു​ത്ത പെ​നാ​ൽ​റ്റി കി​ക്ക് ബ്ര​സീ​ൽ ഗോ​ൾ കീ​പ്പ​ർ അ​ലി​സ​ൻ ത​ട്ടി​യ​ക​റ്റി​യെ​ങ്കി​ലും മെ​സി​യു​ടെ കാ​ലി​ലേ​ക്കു ത​ന്നെ​യാ​ണു പ​ന്തെ​ത്തി​യ​ത്. റീ​ബൗ​ണ്ട് പി​ടി​ച്ചെ​ടു​ത്ത മെ​സി പോ​സ്റ്റി​ന്‍റെ ഇ​ട​ത് മൂ​ല​യി​ലേ​ക്കു പാ​യി​ച്ച് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു.

ആ​ദ്യ പ​കു​തി​യി​ൽ പ​ന്തു കൂ​ടു​ത​ൽ സ​മ​യം ബ്ര​സീ​ലാ​ണു കൈ​വ​ശം വ​ച്ച​തെ​ങ്കി​ലും ന​ല്ല അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​യി​ല്ല. അ​ർ​ജ​ന്‍റീ​ന​യാ​ക​ട്ടെ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ൽ ആ​ക്ര​മി​ച്ചു. ഇ​തി​ന്‍റെ ഫ​ലം ടീ​മി​നു ല​ഭി​ക്കു​ക​യും ചെ​യ്തു. റി​യാ​ദി​ലെ കിം​ഗ് സൗ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ല്ലാ​തെ​യാ​ണു ബ്ര​സീ​ൽ ഇ​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.