എ​ല്ലാ​വ​ർ​ക്കും ഒ​രു അ​വ​സ​രം കൂ​ടി​യെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ്; ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രെ വാ​ളെ​ടു​ത്ത് ന​രി​മാ​ൻ‌
Thursday, November 14, 2019 2:52 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ വി​ധി​ക്കെ​തി​രാ​യി ഉ​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ജ​സ്റ്റീ​സ് രോ​ഹി​ൺ​ട​ൺ ന​രി​മാ​ൻ. സു​പ്രീം കോ​ട​തി വി​ധി എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ധി അ​നു​സ​രി​ക്കു​ക എ​ന്ന​ത് ഇ​ച്ഛാ​നു​സൃ​തം ചെ​യ്യാ​വു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ വി​ധി സം​ബ​ന്ധി​ച്ച പു​ന​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളി​ലെ വി​യോ​ജ​ന വി​ധി​ന്യാ​യ​ത്തി​ലാ​ണ് ആ​ർ.​എ​ഫ് ന​രി​മാ​ൻ ആ​ഞ്ഞ​ടി​ച്ച​ത്.

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണം. സു​പ്രീം കോ​ട​തി​യു​ടെ വി​ധി ത​ട​യു​ന്ന​തി​നു​ള്ള സം​ഘ​ടി​ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ ന​രി​മാ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ ക​യ​റ്റ​ണ​മോ​യെ​ന്ന വി​ഷ​യം മു​സ്‌​ലിം പാ​ഴ്സി വി​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ മ​ത​ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക ദ​വൂ​ദി ബൊ​ഹ്റ സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ളു​ടെ ലിം​ഗം ഛേദം ​തു​ട​ങ്ങി​യ വ​ലി​യ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് പ​റ​ഞ്ഞു. എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും പു​തി​യൊ​രു അ​വ​സ​രം കൂ​ടി ന​ൽ​കു​ന്ന​താ​യി ഭൂ​രി​പ​ക്ഷ വി​ധി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​ചാ​രം ശ​ബ​രി​മ​ല​യി​ൽ മാ​ത്ര​മ​ല്ല മ​റ്റ് മ​ത​ങ്ങ​ളി​ലു​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​നു​വി​ട്ട വി​ധി 77 പേ​ജു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷ വി​ധി രേ​ഖ​പ്പെ​ടു​ത്തി​യ​ത് വെ​റും ഒ​മ്പ​ത് പേ​ജി​ലാ​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് ര‍​ഞ്ജ​ൻ ഗൊ​ഗോ​യ്, ജ​സ്റ്റീ​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര, ജ​സ്റ്റീ​സ് ഖാ​ൻ​വി​ൽ​ക്ക​ർ എ​ന്നി​വ​രാ​ണ് പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന് നി​ല​പാ​ടെ​ടു​ത്ത​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഹ​ർ​ജി​ക​ളും വി​ശാ​ല ബെ​ഞ്ച് ഒ​ന്നി​ച്ച് പ​രി​ഗ​ണി​ക്കും. വി​ശാ​ല ബെ​ഞ്ച് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ യു​വ​തി​പ്ര​വേ​ശ വി​ധി നി​ല​നി​ൽ​ക്കും. കേ​ര​ള ഹി​ന്ദു ആ​രാ​ധ​നാ​ല​യ നി​യ​മം ബാ​ധ​ക​മോ എ​ന്നും പ​രി​ശോ​ധി​ക്കും. മ​താ​ചാ​രം എ​ന്തെ​ന്ന് കോ​ട​തി നി​ർ​ണ​യി​ക്കേ​ണ്ട​തു​ണ്ടോ. അ​തോ മ​ത​മേ​ധാ​വി​ക്ക് വി​ട​ണോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ളും വി​ശാ​ല ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ശോ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.