വിധി ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി
Thursday, November 14, 2019 1:06 PM IST
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സർക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

വിധിയുടെ ഉള്ളടക്കം സർക്കാർ വിശദമായി പരിശോധിക്കും. യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും ആരും വിധി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.