അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം; ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ര​ണ്ട് ദി​വ​സം അ​ട​ച്ചി​ടും
Thursday, November 14, 2019 4:01 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും അ​ട​ച്ചി​ടും. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​ൻ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ ഈ ​മാ​സം 15 വ​രെ അ​ട​ച്ചി​ട​ണ​മെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ക്ര​ഷ​റു​ക​ളും വെ​ള്ളി​യാ​ഴ്ച വ​രെ അ​ട​ച്ചി​ടാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ കാ​ലാ​വ​സ്ഥ അ​പ​ക​ട​ക​ര​വും അ​ത്യാ​ഹി​ത​വു​മാ​യ നി​ല​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ണ കേ​ന്ദ്രം (സി​സ്റ്റം ഓ​ഫ് എ​യ​ർ ക്വാ​ളി​റ്റി ആ​ൻ​ഡ് വെ​ത​ർ ഫൊ​ർ​കാ​സ്റ്റിം​ഗ് ആ​ൻ​ഡ് റി​സേ​ർ​ച്ച്) അ​റി​യി​ച്ചു. അ​തി​നി​ടെ ഡ​ൽ​ഹി​യി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​രം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ബുധനാഴ്ചയും കേ​ന്ദ്ര സ​ർ​ക്കാ​രി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.