വെ​നീ​സി​ൽ പ്ര​ള​യം; ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ കൊ​ട്ടാ​ര​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും മു​ങ്ങി
Wednesday, November 13, 2019 11:40 PM IST
വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ വെ​നീ​സി​ൽ പ്ര​ള​യം. ക​ഴി​ഞ്ഞ അ​ന്പ​തു​വ​ർ​ഷ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ 80 ശ​ത​മാ​നം പ്ര​ദേ​ശ​വും വെ​ള്ള​ത്തി​ലാ​യി. ര​ണ്ടു പേ​ർ മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

സെ​ന്‍റ് മാ​ർ​ക്സ് ച​ത്വ​ര​ത്തി​ൽ മൂ​ന്ന​ടി​യി​ലേ​റെ വെ​ള്ളം ഉ​യ​ർ​ന്നു. ശ​ക്ത​മാ​യ തി​ല​മാ​ല​യി​ൽ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കൊ​ട്ടാ​ര​ങ്ങ​ളും ഹോ​ട്ട​ലു​ക​ളു​മ​ട​ക്കം വെ​ള്ള​ത്തി​ൽ മു​ങ്ങി. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ഭ​യം തേ​ടി.

1.87 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ളാ​ണ് വെ​നീ​സ് തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​ത്. അ​തേ​സ​മ​യം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്ന് വെ​നീ​സ് മേ​യ​ർ ലൂ​യി​ജി ബ്രു​ഗാ​ന​രോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.