സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണം; കാ​സ​ർ​ഗോ​ട്ട് ഒ​രാ​ൾ പി​ടി​യി​ൽ
Wednesday, November 13, 2019 10:44 PM IST
കാ​സ​ർ​ഗോഡ്: സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കാ​സ​ർ​ഗോ​ട്ടാ​ണ് സം​ഭ​വം. സാ​മു​ദാ​യി​ക വി​ദ്വേ​ഷം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍, സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി ഉ​ളി​യ​ത്ത​ടു​ക്ക സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ ഐ​പി​സി 153എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നൗ​ഫ​ലി​ന് പു​റ​മെ മ​റ്റ് ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

അ​യോ​ധ്യ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നാ​ജ്ഞ ചൊവ്വാഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. ശ​ബ​രി​മ​ല വി​ധി വ്യാഴാഴ്ച വ​രാ​നി​രി​ക്കെ ജി​ല്ല​യി​ൽ വീ​ണ്ടും ക​ന​ത്ത സു​ര​ക്ഷ​യും പ​ട്രോ​ളിം​ഗും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.