കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​ക്ക് ക​രി​ങ്കൊ​ടി
Wednesday, November 13, 2019 7:00 PM IST
കോ​ഴി​ക്കോ​ട്: ഡ​ൽ​ഹി ജെ​എ​ൻ​യു​വി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി. കേ​ന്ദ്ര​മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് ധോ​ത്രെ​ക്ക് നേ​രെ​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. സം​ഭ​വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ന്ത്രി സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും കരിങ്കൊ​ടി വീ​ശു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.