ഹ​രി​യാ​ന​യി​ൽ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം വ്യാ​ഴാ​ഴ്ച
Wednesday, November 13, 2019 11:04 AM IST
ഛണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം വ്യാ​ഴാ​ഴ്ച ന​ട​ക്കും. നാ​ളെ രാ​വി​ലെ 11ന് ​പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ജ​ന​നാ​യ​ക് ജ​ന​താ പാ​ർ​ട്ടി​യി​ൽ (ജെ​ജെ​പി) നി​ന്ന് ര​ണ്ട് എം​എ​ൽ​എ​മാ​ർ കൂ​ടി മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യേ​ക്കും എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ർ​ക്കൊ​ക്കെ ഏ​തൊ​ക്കെ വ​കു​പ്പു​ക​ൾ കി​ട്ടു​മെ​ന്ന​തി​ൽ ഇ​തു​വ​രെ കൃ​ത്യ​മാ​യ സൂ​ച​ന​ക​ളാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി ദു​ഷ്യ​ന്ത്‌ ചൗ​താ​ല ബു​ധ​നാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. സ്വ​ത​ന്ത്ര എം​എ​ൽ​എ​മാ​രി​ൽ ആ​രെ​യൊ​ക്കെ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​പാ​ർ​ട്ടി​ക​ളും ചേ​ർ​ന്നു തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

90 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 40 സീ​റ്റാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ജെ​ജെ​പി​യു​ടെ 10 എം​എ​ല്‍​എ​മാ​രു​ടേ​യും ഏ​ഴ് സ്വ​ത​ന്ത്ര​രു​മ​ട​ക്കം 57 പേ​രു​ടെ പി​ന്തു​ണ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ സ​ർ​ക്കാ​രി​നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.