വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം: രണ്ട് ബം​ഗ്ലാ​ദേ​ശ് പൗരന്മാർ പി​ടി​യി​ൽ
Wednesday, November 13, 2019 10:13 AM IST
ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി​യി​ൽ വ​യോ​ധി​ക​രാ​യ ‌ദ​മ്പ​തി​ക​ളെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ലെ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി​യ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​യ പ്ര​തി​ക​ള്‍ പി​ടി‍​യി​ൽ. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ല​ബാ​ലു, ജു​വ​ൽ എ​ന്നി​വ​രാ​ണ് വി​ശാ​ഖ​പ​ട്ട​ണം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്തെ റെ​യി​ല്‍​വേ പോ​ലീ​സും ആ​ര്‍​പി​എ​ഫു​മാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ച​ത്.

വെ​ണ്മ​ണി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കോ​ടു​കു​ള​ഞ്ഞി​ക​രോ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ-75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ലും വീ​ടി​നു പി​ന്നി​ലെ സ്റ്റോ​ർ റൂ​മി​ലു​മാ​യി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ല്‍ നി​ന്നും കോ​ല്‍​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​ന്ന കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ൽ നി​ന്ന് ആ​ർ​പി​എ​ഫാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് അ​നു​സ​രി​ച്ചാ​യി​രു​ന്നു റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ​യും ആ​ര്‍​പി​എ​ഫി​ന്‍റെ നീ​ക്കം. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്നു ചെ​ങ്ങ​ന്നൂ​രി​ല്‍​നി​ന്നു​ള്ള പോ​ലീ​സ് സം​ഘം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് പോ​യി​ട്ടു​ണ്ട്.

കൊ​ല​പാ​ത​കം മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യെ​ന്നാ​ണ് നി​ഗ​മ​നം. കേ​സി​ൽ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ ചൊവ്വാഴ്ച ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ല​ബാ​ലു, ജു​വ​ൽ എ​ന്നീ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.