ചോ​ദി​ച്ച സീ​റ്റ് ന​ൽ​കി​യി​ല്ല; ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി ചീ​ഫ് വി​പ്പ് പാ​ർ​ട്ടി വി​ട്ടു
Wednesday, November 13, 2019 5:40 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി ന​ൽ​കി ചീ​ഫ് വി​പ്പ് പാ​ർ​ട്ടി വി​ട്ടു. സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു രാ​മ​കൃ​ഷ്ണ കി​ഷോ​ർ പാ​ർ​ട്ടി വി​ട്ട​ത്. എ​ൻ​ഡി​എ​യു​ടെ ത​ന്നെ സ​ഖ്യ​ക​ക്ഷി​യാ​യ ഓ​ൾ ജാ​ർ​ഖ​ണ്ഡ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​നാ​ണ് കി​ഷോ​റി​ന്‍റെ പു​തി​യ മേ​ച്ചി​ൽ സ്ഥ​ലം.

അ​ഞ്ചു​വ​ട്ടം എം​എ​ൽ​എ​യാ​യ കി​ഷോ​ർ കോ​ണ്‍​ഗ്ര​സ്, ജെ​ഡി​യു പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് ബി​ജെ​പി​യി​ലെ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ അ​ദ്ദേ​ഹം ബി​ജെ​പി​യെ​യും ഉ​പേ​ക്ഷി​ച്ച് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ജാ​ർ​ഖ​ണ്ഡി​ലെ അ​ർ​ജു​ൻ മു​ണ്ട സ​ർ​ക്കാ​രി​ൽ കു​റ​ച്ചു​കാ​ലം മ​ന്ത്രി​യാ​യും കി​ഷോ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഛത്ത​ർ​പു​ർ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കി​ഷോ​ർ പാ​ർ​ട്ടി വി​ട്ട​തെ​ന്നാ​ണു സൂ​ച​ന. പു​ഷ്പ ദേ​വി ഛത്ത​ർ​പൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കി​ഷോ​ർ പാ​ർ​ട്ടി വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.