പൊട്ടിപ്പൊളിഞ്ഞ റോഡ്; മഴയെ പഴിച്ച് കൊച്ചി മേയർ
Tuesday, November 12, 2019 5:29 PM IST
കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാനുള്ള പ്രധാന തടസം മഴയാണെന്ന് കൊച്ചി മേയർ സൗമിനി ജയൻ. കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽ നിന്ന് ആളുവരണോ എന്ന ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.

റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ റോഡുകളുടെ നവീകരണത്തിന് കമ്പനികൾക്ക് കരാർ നൽകി കഴിഞ്ഞു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം റോഡ് ടാർ ചെയ്യുന്നത് വൈകുകയാണെന്നും സൗമി ജെയിൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.