കെ.​ശ്രീ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ
Tuesday, November 12, 2019 2:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യു​ടെ കെ.​ശ്രീ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നൂ​റം​ഗ കോ​ർ​പ​റേ​ഷ​നി​ൽ 35നെ​തി​രെ 42 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് വി​ജ​യം.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം.​ആ​ർ.​ഗോ​പ​നെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി.​അ​നി​ൽ​കു​മാ​റി​നെ​യും പി​ന്ത​ള്ളി​യാ​ണ് ശ്രീ​കു​മാ​ർ ജ​യി​ച്ച​ത്. 35 അം​ഗ​ങ്ങ​ളാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. 21 അം​ഗ​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. ഒ​രു സ്വ​ത​ന്ത്ര​യും കൗ​ൺ​സി​ലി​ലു​ണ്ട്.

വി.​കെ. പ്ര​ശാ​ന്ത് വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ മേ​യ​റി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.