കാ​ഷ്മീ​രി​ലെ ഗ​ന്ദേ​ര്‍​ബാ​ലി​ൽ ഏ​റ്റു​മു​ട്ട​ൽ‌; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു
Tuesday, November 12, 2019 12:20 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഗ​ന്ദേ​ര്‍​ബാ​ല്‍ ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​നു പ​രി​ക്കേ​റ്റു.

കു​ല​ൻ മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം സു​ര​ക്ഷ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രു ഭീ​ക​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ന്‍റെ പേ​ര്, ഇ​വ​രു​ള്‍​പ്പെ​ടു​ന്ന സം​ഘ​ട​ന തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.