മലയാളി വൈദികന്‍ യുപിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Tuesday, November 12, 2019 12:13 PM IST
കൊ​ച്ചി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദാ​ബാ​ദി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ൻ മ​രി​ച്ചു. സി​എം​ഐ ബി​ജ്‌​നോ​ര്‍ പ്രോ​വി​ന്‍​സ് അം​ഗ​മാ​യ ഫാ. ​ആ​ന്‍റോ പു​തു​ശേ​രി (66) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം ശ്രീ​മൂ​ല​ന​ഗ​രം എ​ട​നാ​ട് സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നി​ന് ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​ര്‍ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

ഡ​ല്‍​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫാ. ​ആ​ന്‍റോ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണു മ​രി​ച്ച​ത്. സം​സ്‌​കാ​രം 15ന് ​ഉ​ച്ച​യ്ക്ക് 1.30നു ​ബി​ജ്‌​നോ​ര്‍ ന​ജി​ബാ​ബാ​ദ് സെ​ന്‍റ് ജോ​ണ്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ൽ. ഇ​തേ​സ​മ​യം എ​ട​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.