മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാം; മ​ഞ്ചി​ക്ക​ണ്ടി ഏ​റ്റു​മു​ട്ട​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി
Tuesday, November 12, 2019 11:51 AM IST
കൊ​ച്ചി: അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി വ​ന​മേ​ഖ​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ലു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം. ഏ​റ്റു​മു​ട്ട​ലി​നു​ള്ള സാ​ഹ​ച​ര്യ​വും മ​ര​ണ​കാ​ര​ണ​വും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി തീ​ര്‍​പ്പാ​ക്കി​കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. മ​ഞ്ചി​ക്ക​ണ്ടി​യി​ലേ​ത് വ്യ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്നും പോ​ലീ​സു​കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ഹ​ര്‍​ജി​യാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി തീ​ര്‍​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം നി​ബ​ന്ധ​ന​ക​ളോ​ടെ സം​സ്ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​കും ന​ട​ക്കു​ക. ആ​യു​ധ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണം. പ​രി​ശോ​ധ​നാ​ഫ​ലം ഉ​ട​ന്‍ സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് പ​രാ​തി​ക്കാ​ര്‍​ക്ക് സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ണി​വാ​സ​കം, കാ​ർ​ത്തി എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.