ഇ​ടു​ക്കി​യി​ൽ പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു
Tuesday, November 12, 2019 7:20 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ പി​ക്ക​പ്പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു. അ​ടി​മാ​ലി കു​രി​ശു​പാ​റ തോ​ട്ടി​ക്കാ​ട്ടി​ൽ മ​നു മ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പീ​ച്ചാ​ട് നി​ന്നു കു​രി​ശു​പാ​റ​ക്ക് വ​രു​ന്ന​തി​നി​ടെ കു​രി​ശു​പാ​റ ടൗ​ണി​നും കു​രി​ശു​പാ​റ ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നും ഇ​ട​യി​ൽ വ​ച്ച് മ​നു ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്ന വി​വ​രം വൈ​കി​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ അ​റി​ഞ്ഞ്.

വി​വ​ര​മ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​നം പാ​തി വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മ​നു​വി​നെ പു​റ​ത്തെ​ടു​ത്ത് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.