ശാ​ന്ത​ൻ​പാ​റ കൊ​ല​പാ​ത​കം: ര​ണ്ട​ര​വ​യ​സു​കാ​രി ജു​വാ​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Monday, November 11, 2019 11:00 PM IST
ഇ​ടു​ക്കി: ശാ​ന്ത​ൻ​പാ​റ​യി​ൽ കൊ​ല​പ്പെ​ട്ട റി​ജോ​ഷി​ന്‍റെ, ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ള്‍ ജു​വാ​ന​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മും​ബൈ​യി​ൽ നി​ന്നും വി​മാ​ന മാ​ർ​ഗ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച സം​സ്ക​രി​ക്കും.

റി​ജോ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം കാ​ണാ​താ​യ ഫാം ​മാ​നേ​ജ​ർ വ​സീം, റി​ജോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി എ​ന്നി​വ​രെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ ശ​നി​യാ​ഴ്ച മും​ബൈ​യി​ലെ ലോ​ഡ്ജി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ വ​സീ​മി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ലി​ജി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ശാ​ന്ത​ൻ​പാ​റ പു​ത്ത​ടി ഫാ​മി​ൽ കൊ​ല്ല​പ്പെ​ട്ട ഫാം ​ജീ​വ​ന​ക്കാ​ര​ൻ റി​ജോ​ഷി​ന്‍റെ മ​ക​ൾ ജുവാ​ന മും​ബൈ​യി​ൽ മ​രി​ച്ച​ത് വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മും​ബൈ വാ​ശി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.