കാട്ടുതീ: ഓസ്ട്രേലിയയിലെ രണ്ടു സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Monday, November 11, 2019 10:13 PM IST
മെ​ൽ​ബ​ൺ: കി​ഴ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ട്ടു​തീ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പ​ട​രു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ന്യൂ ​സൗ​ത്ത്‌ വെ​യ്ൽ​സ്, ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വ്യാ​പി​ച്ച കാ​ട്ടു​തീ​യി​ൽ മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ങ്ങ​ൾ​ക്ക് വീ​ട് ഉ​പേ​ക്ഷി​ച്ച് പോ​കേ​ണ്ടി​വ​രി​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​റി​യി​ച്ചു.

വെ​​ള്ളി​​യാ​​ഴ്ച അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി നൂ​​റോ​​ളം കാ​​ട്ടു​​തീ​​ക​​ളാ​​ണ് ഉ​​ണ്ടാ​​യ​​ത്. 17 എ​​ണ്ണം നി​​യ​​ന്ത്രി​​ക്കാ​​ൻ​​ ക​​ഴി​​യാ​​ത്തവി​​ധം ശ​​ക്തി​​യു​​ള്ള​​താ​​യി​​രു​​ന്നു. ആ​​യി​​രം ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ മേ​​ഖ​​ല​​യി​​ൽ പ​​ട​​ർ​​ന്നു. ന്യൂ​​ സൗ​​ത്ത്‌​​ വെ​​യ്ൽ​​സി​​ലാ​​ണ് കൂ​​ടു​​ത​​ൽ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.