പ​വാ​ർ പ​വ​റാ​കു​മോ..? സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ എ​ന്‍​സി​പി​ക്ക് ഗ​വ​ര്‍​ണ​റു​ടെ ക്ഷ​ണം
Monday, November 11, 2019 9:25 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ എ​ൻ​സി​പി​യെ ക്ഷ​ണി​ച്ചു. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ശി​വ​സേ​ന​യ്ക്ക് ന​ൽ​കി​യ സ​മ​യം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​സി​പി​ക്കു​ള്ള ക്ഷ​ണം. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ഒ​രു ദി​വ​സ​ത്തെ സ​മ​യ​മാ​ണ് എ​ൻ​സി​പി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും എ​ൻ​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക്ക് പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ​തി​നാ​യി ര​ണ്ട് ദി​വ​സം കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും ശി​വ​സേ​ന ഗ​വ​ർ​ണ​റെ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​മ​യം നീ​ട്ടി ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ ശി​വ​സേ​ന​യ്ക്ക് കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ളും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​ള്ളി​യി​രു​ന്നു.

ശി​വ​സേ​ന​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ വാ​ർ​ത്താ​കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, കോ​ൺ​ഗ്ര​സ് ശി​വ​സേ​ന​യെ പു​റ​ത്ത് നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഗ​വ​ർ​ണ​ർ​ക്ക് ഫാ​ക്സ് സ​ന്ദേ​ശം അ​യ​ച്ചെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്. അ​തേ​സ​മ​യം, ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള ശി​വ​സേ​ന​യു​ടെ ആ​വ​ശ്യം ത​ള്ളി​യി​ട്ടി​ല്ലെ​ന്ന് ആ​ദി​ത്യ താ​ക്ക​റെ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സും എ​ന്‍​സി​പി​യു​മാ​യും ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.