മ​ൻ​മോ​ഹ​ൻ സിം​ഗ് പാ​ർ​ല​മെ​ന്‍റ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക്
Monday, November 11, 2019 8:55 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് രാ​ജി വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​യ​മ​നം.

ദി​ഗ് വി​ജ​യ് സിം​ഗി​നെ ന​ഗ​ര​വി​ക​സ​ന കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കും നാ​മ​നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ട്. മ​ൻ​മോ​ഹ​ൻ സിം​ഗി​ന് വേ​ണ്ടി​യാ​ണ് ദി​ഗ് വി​ജ​യ് സിം​ഗ് സാ​ന്പ​ത്തി​ക കാ​ര്യ സ​മി​തി​യി​ൽ നി​ന്നു രാ​ജി വെ​ച്ച​തെ​ന്നാ​ണ് വി​വ​രം. മു​ൻ​പ് ഈ ​സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്ന​പ്പോ​ൾ ജി​എ​സ്ടി, നോ​ട്ട് നി​രോ​ധ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.