പന്തീരാങ്കാവ് യു​എ​പി​എ കേ​സി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്ന് സി​പി​എം
Friday, November 8, 2019 3:13 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ബ​ന്ധത്തെ തുടർന്ന് യു​എ​പി​എ ചു​മ​ത്തി രണ്ടു വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റു ചെ​യ്ത കേ​സി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്ന് സി​പി​എം. ഇ​ന്ന് ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കേസിൽ അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകർക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും അവർക്ക് വേണ്ടി പ്രവർത്തിച്ചുവെന്നുമാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടും സെക്രട്ടറിയേറ്റിന്‍റെ പരിഗണനയ്ക്ക് വന്നു. രണ്ടു പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നുമാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തൽ.

കേസിൽ യു​എ​പി​എ സ​മി​തി തീ​രു​മാ​നം എ​ടു​ക്ക​ട്ടെ​യെ​ന്നാണ് സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. കേസിന്‍റെ വിശദാംശങ്ങൾ സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. പോലീസിന്‍റെ കണ്ടെത്തലുകളെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ സെക്രട്ടറിയേറ്റിൽ എതിരഭിപ്രായം ഉണ്ടായില്ല. പിന്നാലെയാണ് കേസിൽ ഇടപെടേണ്ടെന്ന് പാർട്ടി തീരുമാനിച്ചത്.

യുഎപിഎ ചുമത്തിയതിനെതിരേ സിപിഐയും പ്രതിപക്ഷവും ശക്തമായി രംഗത്തുള്ളപ്പോഴാണ് കേസിൽ പിന്നോട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ സ്വീകരിച്ചത്. യുഎപിഎ ചുമത്തിയതിനെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും പരിഗണിക്കാതെയാണ് കേസിൽ ഇടപെടേണ്ടെന്ന തീരുമാനം സെക്രട്ടറിയേറ്റ് കൈക്കൊണ്ടത്.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​ള​വ​ണ്ണ മൂ​ര്‍​ക്ക​നാ​ട് താ​ഹ ഫ​സ​ൽ (24), തി​രു​വ​ണ്ണൂ​ര്‍ പാ​ലാ​ട്ട് ന​ഗ​ര്‍ അ​ല​ന്‍ ഷു​ഹൈ​ബ് (20) എ​ന്നി​വ​രെ​യാ​ണ് മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.