വീ​ണ്ടും ഹാ​മ​ർ ​അ​പ​ക​ടം; വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
Friday, November 8, 2019 2:34 PM IST
കോ​ഴി​ക്കോ​ട്: റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ഹാ​മ​ർ ത്രോ​യി​ക്കി​ടെ അ​പ​ക​ടം. ഹാ​മ​റി​ന്‍റെ ക​ന്പി​പൊ​ട്ടി കാ​യി​ക താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യു​ടെ വി​ര​ലിനാണ് പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സ നൽകി. വിരലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു.

ക​ഴി​ഞ്ഞ മാ​സം പാലായിൽനടന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​നി​ടെ ഹാ​മ​ര്‍ ത​ല​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചി​രു​ന്നു. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഫീ​ൽ ജോ​ണ്‍​സ​നാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 17 ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ അ​ഫീ​ൽ ന​വം​ബ​ർ 21നാ​ണ് മ​രി​ച്ച​ത്. മീ​റ്റി​ല്‍ വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു അ​ഫീ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.