ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ദാ​ദ​യു​ഗം; ഗാം​ഗു​ലി ബി​സി​സി​ഐ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റു
Wednesday, October 23, 2019 2:25 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ഇ​നി ദാ​ദ​യു​ഗം. മു​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി ബോ​ർ​ഡ് ഓ​ഫ് ക​ണ്‍​ട്രോ​ൾ ഫോ​ർ ക്രി​ക്ക​റ്റ് ഇ​ൻ ഇ​ന്ത്യ (ബി​സി​സി​ഐ) ത​ല വ​നാ​യി ചു​മ​ത​ല​യേ​റ്റു. ഇ​ന്നു ന​ട​ന്ന ബി​സി​സി​ഐ വാ​ർ​ഷി​ക യോ​ഗം ഗാം​ഗു​ലി​യു​ടെ നി​യ​മ​നം അം​ഗീ​ക​രി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ ​ബി​സി​സി​ഐ സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​യേ​റ്റു.

കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​ന്‍റെ സ​ഹോ​ദ​ര​ൻ അ​രു‍​ൺ ധൂ​മ​ലാ​ണ് ട്ര​ഷ​റ​ർ. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള മാ​ഹിം വ​ർ​മ വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള പ്ര​തി​നി​ധി ജ​യേ​ഷ് ജോ​ർ​ജ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി ചു​മ​ത​ല​യേ​റ്റു.

ബി​സി​സി​ഐ​യു​ടെ 39-ാമ​ത് അ​ധ്യ​ക്ഷ​നാ​ണ് ഗാം​ഗു​ലി. ഇ​തോ​ടെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച സി​ഒ​എ (ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ്) നി​ഷ്ക്രി​യ​മാ​യി. ക​ഴി​ഞ്ഞ 33 മാ​സ​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ നി​യ​ന്ത്ര​ണം വി​നോ​ദ് റാ​യ് അ​ധ്യ​ക്ഷ​നാ​യ സി​ഒ​എ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സു​പ്രീം കോ​ട​തി വി​ധി അ ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തു​ഷ്ട​നാ​ണെ​ന്ന് വി​നോ​ദ് റാ​യ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.