സി​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​മെ​ന്ന് തു​ർ​ക്കി
Wednesday, October 23, 2019 7:27 AM IST
സോ​ച്ചി: വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ കു​ര്‍​ദു​ക​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​മെ​ന്ന് തു​ർ​ക്കി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ർ​ദോ​ഗ​ൻ ന​ട​ത്തി​യ മാ​ര​ത്ത​ൺ ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ സേ​നാ പി​ൻ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തേ, കു​ര്‍​ദി​ഷ് സേ​ന​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന അ​മേ​രി​ക്ക​യു​ടെ നി​ര്‍​ദേ​ശം എ​ർ​ദോ​ഗ​ൻ നി​രാ​ക​രി​ച്ചി​രു​ന്നു. സി​റി​യ​യി​ലെ സൈ​നി​ക​നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ലോ​ക​രാ​ജ്യ​ങ്ങ​ളും തു​ർ​ക്കി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സി​റി​യ-​തു​ര്‍​ക്കി ഏ​റ്റു​മു​ട്ട​ല്‍ ഒ​ഴി​വാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​ൻ പ്ര​ദേ​ശം കു​ർ​ദു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യാ​ൽ തു​ർ​ക്കി​യി​ലെ കു​ർ​ദ്‌ പോ​രാ​ളി​ക​ൾ​ക്ക്‌ സ​ഹാ​യ​ക​മാ​കും എ​ന്ന​തി​നാ​ലാ​ണ്‌ തു​ർ​ക്കി ഏ​ക​പ​ക്ഷീ​യ​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ല്‍ നി​ന്നും കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ പ​ലാ​യ​നം ചെ​യ്ത​താ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.