225 കോ​ടി​യു​ടെ അ​ഴി​മ​തി: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം അ​റ​സ്റ്റി​ൽ; ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Wednesday, October 23, 2019 3:11 AM IST
അ​ഗ​ർ​ത്ത​ല: 600 കോ​ടി​യു​ടെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ത്രി​പു​ര പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ബാ​ദ​ൽ ചൗ​ധ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു ചൗ​ധ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കീ​ഴ്ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ഒ​ളി​വി​ലാ​യി​രു​ന്നു.

നി​ല​വി​ൽ എം​എ​ൽ​എ​യാ​യ ബാ​ദ​ൽ ചൗ​ധ​രി ഹൃ​ദ്രോ​ഗ​ബാ​ധി​ത​നാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രോ​ഗം ഭേ​ദ​മാ​കു​ന്പോ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നു വെ​സ്റ്റ് ത്രി​പു​ര എ​സ്പി മ​ണി​ക് ദാ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബാ​ദ​ൽ ചൗ​ധ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മു​ൻ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ർ​ക്കാ​രും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗൗ​തം ദാ​സും തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി ചൗ​ധ​രി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നി​യ​ർ സു​നി​ൽ ഭൗ​മി​ക്കി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി യ​ശ്പാ​ൽ സിം​ഗും കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

638 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ 225 കോ​ടി അ​ധി​ക​മാ​യി ചെ​ല​വി​ട്ടു എ​ന്ന​താ​ണു പ്ര​ധാ​ന ആ​രോ​പ​ണം. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബാ​ദ​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നു ത്രി​പു​ര വെ​സ്റ്റ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഉ​ൾ​പ്പെ​ടെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.