ഇ​ഖ്ബാ​ൽ മി​ർ​ച്ചി​യു​ടെ കൂ​ട്ടാ​ളി​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു
Tuesday, October 22, 2019 2:07 PM IST
മും​ബൈ: അ​ധോ​ലോ​ക നാ​യ​ക​ൻ ഇ​ഖ്ബാ​ൽ മി​ർ​ച്ചി​യു​ടെ കൂ​ട്ടാ​ളി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. ഹു​മ​യൂ​ൺ മ​ർ​ച്ച​ന്‍റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ മും​ബൈ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ഖ്ബാ​ൽ മി​ർ​ച്ചി​യു​ടെ വി​വാ​ദ സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ർ​ച്ച​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മി​ർ​ച്ചി​യു​ടെ പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി കൈ​വ​ശം​വ​ച്ചി​രു​ന്ന​ത് മ​ർ​ച്ച​ന്‍റാ​യി​രു​ന്നു.

മും​ബൈ​യി​ലെ പ​ല വ​സ്തു​വ​ക​ക​ളും ഇ​ഖ്ബാ​ൽ മി​ർ​ച്ചി​യു​ടെ ബി​നാ​മി സ്വ​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ മി​ലേ​നി​യം ഡെ​വ​ല​പ്പേ​ഴ്‌​സി​ന് ല​ഭി​ച്ച സീ​ജേ ഹൗ​സും ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​തു വി​റ്റു​കി​ട്ടി​യ പ​ണം മി​ർ​ച്ചി നി​യ​മ​വി​രു​ദ്ധ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി​യാ​ണ് ഇ​ഖ്ബാ​ൽ മി​ർ​ച്ചി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.