ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സ്: ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം
Tuesday, October 22, 2019 11:17 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രിയുമായ പി. ​ചി​ദം​ബ​ര​ത്തി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം ന​ൽ​കി. രാ​ജ്യം വി​ട്ടു​പോ​ക​രു​ത് എ​ന്ന ഉ​പാ​ധി​യി​ലാ​ണ് ജ​സ്റ്റീ​സ് ആ​ര്‍. ബാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​ക്ടോ​ബ​ർ 24വ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​സ്റ്റ​ഡി​യി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യം ല​ഭി​ച്ചാ​ലും ചി​ദം​ബ​ര​ത്തി​ന് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. ചി​ദം​ബ​രം ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യാ​ൽ കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​ബി​ഐ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി ചെ​വി​ക്കൊ​ണ്ടി​ല്ല. ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച കോ​ട​തി അ​ന്വേ​ഷ​ണ സം​ഘം വി​ളി​പ്പി​ക്കു​മ്പോ​ഴൊ​ക്കെ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 21ന് ​ഡ​ല്‍​ഹി ജോ​ര്‍​ബാ​ഗി​ലെ വ​സ​തി​യി​ല്‍ നി​ന്ന് ചി​ദം​ബ​ര​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ദം​ബ​രം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യാ​പേ​ക്ഷ​യി​ൽ ചി​ദം​ബ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്.

കേ​സി​ൽ പി. ​ചി​ദം​ബ​ര​ത്തി​നും ലോ​ക്സ​ഭാ എം​പി​യും മ​ക​നു​മാ​യ കാ​ർ​ത്തി ചി​ദം​ബ​ര​വും ഉ​ൾ​പ്പെ​ടെ 14 പേ​രെ പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തി സി​ബി​ഐ തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കു പു​റ​മേ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യു​ടെ പീ​റ്റ​ർ മു​ഖ​ർ​ജി, ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി എ​ന്നി​വ​രു​ടെ പേ​രു​ക​ളും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.