റാ​ഞ്ചി​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്കയെ ത​വി​ടു​പൊ​ടി​യാ​ക്കി ഇ​ന്ത്യ; രോ​ഹി​ത് പ​ര​മ്പ​ര​യു​ടെ താ​രം
Tuesday, October 22, 2019 1:01 PM IST
റാ​ഞ്ചി: ഇ​ന്ത്യ​യു​ടെ ജ​യം അ​ധി​ക നേ​രം ത​ട​ഞ്ഞു​വെ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വാ​ല​റ്റ​ത്തി​നാ​യി​ല്ല. നാ​ലാം​ദി​നം ഒ​രു എ​ക്സ്ട്രാ റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ശേ​ഷി​ച്ച ര​ണ്ടു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ഇ​ന്നിം​ഗ്സി​നും 208 റ​ൺ​സി​നു​മാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ഇ​തോ​ടെ ഗാ​ന്ധി-​മ​ണ്ഡേ​ല ട്രോ​ഫി ഇ​ന്ത്യ 3-0ന് ​തൂ​ത്തു​വാ​രി. ഈ ​വി​ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് 240 ആ​യി ഉ​യ​ർ​ന്നു. എ​തി​രാ​ളി​ക​ളെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് ഇ​ന്ത്യ.

ഒ​രു റ​ൺ​സി​ന് ര​ണ്ടു വി​ക്ക​റ്റ്

നാ​ലാം ദി​നം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 132 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​ല്പ​നേ​ര​ത്തെ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 30 റ​ൺ​സെ​ടു​ത്ത ഡി ​ബ്രൂ​യി​നെ​യും റ​ണ്ണൊ​ടു​ന്നു​മെ​ടു​ക്കാ​ത്ത ലു​ൻ​ഗി എ​ൻ​ഗി​നി​യേ​യും വേ​ഗം പു​റ​ത്താ​ക്കി ന​ദീ​മും ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ചു. ഡി ​ബ്രൂ​യി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. മു​ഹ​മ്മ​ദ് ഷാ​മി മൂ​ന്നും ഉ​മേ​ഷ് യാ​ദ​വും ഷ​ഹ​ബാ​സ് ന​ദീ​മും ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​ഡേ​ജ​യും അ​ശ്വി​നും ഒ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

വി​ജ​യം സ​മ്പൂ​ർ​ണം

മൂ​ന്നാം ടെ​സ്റ്റും ജ​യി​ച്ച​തോ​ടെ ഒ​രു​പി​ടി റി​ക്കാ​ർ​ഡു​ക​ളും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ​മ്പൂ​ര്‍​ണ വി​ജ​യ​മാ​ണി​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ക്യാ​പ്റ്റ​നെ​ന്ന ബ​ഹു​മ​തി വി​രാ​ട് കോ​ഹ്‌​ലി പേ​രി​ലാ​ക്കി. സ്വ​ന്തം നാ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം ടെസ്റ്റ് വി​ജ​യം കൂ​ടി​യാ​ണി​ത്.

താ​ര​മാ​യി രോ​ഹി​ത്

ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ർ​മ​യാ​ണ് ക​ളി​യി​ലെ താ​രം. പ​ര​മ്പ​ര​യു​ടെ താ​ര​വും രോ​ഹി​ത് ത​ന്നെ. ടെ​സ്റ്റ് ഓ​പ്പ​ണ​റാ​യി സ്ഥാ​നം​ക​യ​റ്റം കി​ട്ടി​യ രോ​ഹി​ത് പ​ര​മ്പ​ര​യി​ൽ മി​ന്നും പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നാ​ല് ഇ​ന്നിം​ഗ്സി​ൽ നി​ന്ന് 132.25 ശ​രാ​ശ​രി​യി​ൽ 529 റ​ൺ​സാ​ണ് താ​രം അ​ടി​ച്ചു കൂ​ട്ടി​യ​ത്. ഒ​രു ഇ​ര​ട്ട സെ​ഞ്ചു​റി​യും ര​ണ്ടു സെ​ഞ്ചു​റി​യു​മാ​ണ് രോ​ഹി​ത് നേ​ടി​യ​ത്.

വി​റ​പ്പി​ച്ച് ഇ​ന്ത്യ ബൗ​ളിം​ഗ് നി​ര

നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 497/9 ഡി​ക്ല​യ​റി​നെ​തി​രേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 162ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. ഫോ​ളോ ഓ​ണി​നു വി​ധി​ക്ക​പ്പെ​ട്ട ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ പി​ടി​മു​റു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ദ​യ​നീ​യ അ​വ​സ്ഥ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. 36 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​ഞ്ച് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പേ​സ​ർ​മാ​ർ വീ​ഴ്ത്തി.

ബു​ള്ള​റ്റ് ബൗ​ളിം​ഗു​മാ​യി മു​ൻ​നി​ര​യെ വീ​ഴ്ത്തി ഹീ​റോ​യാ​യ​ത് ഷാ​മി​യാ​ണ്. ര​ണ്ടാം സെ​ഷ​നി​ൽ ഏ​ഴ് റ​ണ്‍​സ് വ​ഴ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഷാ​മി മൂ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​ത്. ഉ​മേ​ഷും ക​രു​ത്ത​റി​യി​ച്ച​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ന്ന​ടി​ഞ്ഞു. മൂ​ന്നാം ദി​നം​ത​ന്നെ ഇ​ന്ത്യ​യെ പേ​സ​ർ​മാ​ർ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. വാ​ല​റ്റ​ത്തി​ന്‍റെ ക​രു​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​യു​സ് ഒ​രു​ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യെ​ടു​ത്തെ​ന്നു മാ​ത്രം.

സ്കോ​ർ​ബോ​ർ​ഡ്

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: 497/9 ഡി​ക്ല.
ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സ്: എ​ൽ​ഗ​ർ സി ​സാ​ഹ ബി ​ഷാ​മി 0, ഡി ​കോ​ക്ക് സി ​സാ​ഹ ബി ​ഉ​മേ​ഷ് 4, ഹം​സ ബി ​ജ​ഡേ​ജ 62, ഡു​പ്ല​സി ബി ​ഉ​മേ​ഷ് 1, ബൗ​മ സ്റ്റം​പ്ഡ് ബി ​ന​ദീം 32, ക്ലാ​സെ​ൻ ബി ​ജ​ഡേ​ജ 6, ലി​ൻ​ഡ് സി ​രോ​ഹി​ത് ബി ​ഉ​മേ​ഷ് 37, പീ​ഡ്റ്റ് എ​ൽ​ബി​ഡ​ബ്ല്യു ബി ​ഷാ​മി 4, റ​ബാ​ദ റ​ണ്ണൗ​ട്ട് 0, നോ​ർ​ഷെ എ​ൽ​ബി​ഡ​ബ്ല്യു ബി ​ന​ദീം 4, എ​ൻ​ഗി​ഡി നോ​ട്ടൗ​ട്ട് 0, എ ​ക്സ്ട്രാ​സ് 12, ആ​കെ 56.2 ഓ​വ​റി​ൽ 162. ബൗ​ളിം​ഗ്: ഷാ​മി 10-4-22-2, ഉ​മേ​ഷ് 9-1-40-3, ന​ദീം 11.2-4-22-2, ജ​ഡേ​ജ 14-3-19-2, അ​ശ്വി​ൻ 12-1-48-0.

ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സ് (ഫോ​ളോ ഓ​ൺ): എ​ൽ​ഗ​ർ റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ട് 16, ഡി ​കോ​ക്ക് ബി ​ഉ​മേ​ഷ് 5, ഹം​സ ബി ​ഷാ​മി 0, ഡു​പ്ല​സി എ​ൽ​ബി​ഡ​ബ്ല്യു ബി ​ഷാ​മി 4, ബൗ​മ സി ​സാ​ഹ ബി ​ഷാ​മി 0, ക്ലാ​സെ​ൻ എ​ൽ​ബി​ഡ​ബ്ല്യു ബി ​ഉ​മേ​ഷ് 5, ലി​ൻ​ഡ് റ​ണ്ണൗ​ട്ട് 27, പീ​ഡ്റ്റ് ബി ​ജ​ഡേ​ജ 23, ബ്രൂ​യി​ൻ 30, റ​ബാ​ദ സി ​ജ​ഡേ​ജ ബി ​അ​ശ്വി​ൻ 12, നോ​ർ​ഷെ നോ​ട്ടൗ​ട്ട് 5, എ​ക്സ്ട്രാ​സ് 6, ആ​കെ 48 ഓ​വ​റി​ൽ 133. ബൗ​ളിം​ഗ്: ഷാ​മി 10-6-10-3, ഉ​മേ​ഷ് 9-1-35-2, ജ​ഡേ​ജ 13-5-36-1, ന​ദീം 6-1-18-2, അ​ശ്വി​ൻ 10-3- 28-1.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.