"അ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ' എ​ന്ന് വി​ളി​ക്കു​ന്ന സ്വ​ഭാ​വം; മ​ഞ്ജു​വി​നെ​തി​രെ ശ്രീ​കു​മാ​ർ മേ​നോ​ൻ
Tuesday, October 22, 2019 7:28 AM IST
കൊ​ച്ചി: ത​നി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ന​ടി മ​ഞ്ജു വാ​ര്യ​റി​ന് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാണ് മ​ഞ്ജു​വി​ന്‍റെ പ​രാ​തി​യെ കു​റി​ച്ച് അ​റി​ഞ്ഞ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കും. എ​ല്ലാ സ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

"എ​ന്നാ​ലും എ​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ഞ്ജു....​നീ എ​ന്താ​ണ് ഈ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?" എ​ന്നാ​രം​ഭി​ക്കു​ന്ന വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പാ​ണ് ശ്രീ​കു​മാ​ർ മേ​നോ​ൻ ഇ​ട്ട​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന​തും അ​ദ്ദേ​ഹം പോ​സ്റ്റി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു. ഉ​പ​കാ​ര​സ്മ​ര​ണ ഇ​ല്ലാ​യ്മ​യും മ​റ​വി​യും അ​പ്പോ​ള്‍ കാ​ണു​ന്ന​വ​നെ അ​പ്പാ 'എ​ന്ന് വി​ളി​ക്കു​ന്ന സ്വ​ഭാ​വ​വും കൂ​ടെ​പ്പി​റ​പ്പാ​ണെ​ന്ന് നി​ന്‍റെ അ​ച്ഛ​ന്‍ ത​ന്നെ​യാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ശ്രീ​കു​മാ​ര്‍ കു​റി​ക്കു​ന്ന​ത്. മാ​ത്യു സാ​മു​വ​ല്‍ ഒ​രു​പാ​ട് കാ​ല​മാ​യി​ട്ടു​ള്ള എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം മ​ഞ്ജു​വി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ശ്രീ​കു​മാ​ർ മേ​നോ​ൻ ചോ​ദി​ക്കു​ന്നു.

ഒ​ടി​യ​നു ശേ​ഷ​മു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ശ്രീ​കു​മാ​റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് മാ​ത്യു സാ​മു​വ​ലു​മാ​ണ്. ത​ന്‍റെ ലെ​റ്റ​ർ ഹെ​ഡും രേ​ഖ​ക​ളും ശ്രീ​കു​മാ​ർ മേ​നോ​ൻ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു ഭ​യ​മു​ണ്ടെ​ന്നു​മാ​ണ് മ​ഞ്ജു പ​രാ​തി​യി​ൽ ആ​രോ​പി​ച്ച​ത്. ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യെ നേ​രി​ൽ ക​ണ്ടാ​ണു പ​രാ​തി ന​ൽ​കി​യ​ത്.​ത​നി​ക്കെ​തി​രേ ചി​ല​ർ സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ഞ്ജു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.