ഫെ​ഡ​റ​ർ @1500; മ​റ്റൊ​രു നാ​ഴി​ക​ക​ല്ല് കൂ​ടി പി​ന്നി​ട്ടു
Tuesday, October 22, 2019 6:42 AM IST
ബാ​സ​ൽ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ടെ​ന്നീ​സ് സൂ​പ്പ​ർ താ​രം റോ​ജ​ർ ഫെ​ഡ​റ​ർ ക​രി​യ​റി​ലെ 1500-ാം മ​ത്സ​രം ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ആ​ഘോ​ഷി​ച്ചു. സ്വി​സ് ഇ​ൻ​ഡോ​റി​ൽ പു​രു​ഷ സിം​ഗി​ൾ​സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ ജ​ർ​മ​നി​യു​ടെ പീ​റ്റ​ർ ഗോ​ജോ​വി​സ്കി​നെ നേ​രി​ട്ടു​ള്ള ത​ക​ർ​ത്തു. 6-2, 6-1 എ​ന്ന സ്കോ​റി​നാ​ണ് ഫെ​ഡ​റ​റു​ടെ വി​ജ​യം.

സ്വി​സ് ഇ​ൻ​ഡോ​റി​ൽ ഫെ​ഡ​റ​റാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ. ഈ ​വി​ജ​യ​ത്തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യ​ പ​രാ​ജ​യ​ങ്ങ​ളു​ടെ ക​രി​യ​ർ റി​ക്കാ​ർ​ഡ് ഫെ​ഡ​റ​ർ 72-9 ആ​യും മെ​ച്ച​പ്പെ​ടു​ത്തി. ബാ​സ​ലി​ൽ തു​ട​ർ​ച്ച​യാ​യ ഇ​രു​പ​ത്തി​യൊ​ന്നാം വി​ജ​യ​മാ​ണ് ഫെ​ഡ​റ​ർ നേ​ടി​യ​ത്.

ക​രി​യ​റി​ലെ 103-ാം കി​രീ​ട​മാ​ണ് മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​യ ഫെ​ഡ​റ​ർ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. സ്വി​സ് ഇ​ൻ​ഡോ​റി​ലെ പ​ത്താം കി​രീ​ട​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.