മ​ഹാ​രാ​ഷ്ട്ര​യിൽ മാ​റ്റ​മു​ണ്ടാ​കും; ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ ശ​ര​ത് പ​വാ​ര്‍
Tuesday, October 22, 2019 2:16 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കാ​വ​ൽ​ക്കാ​ർ മാ​റു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ. യു​വാ​ക്ക​ള്‍ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ബി​ജെ​പി​യി​ലും ശി​വ​സേ​ന​യി​ലു​മു​ള്ള ആ​ളു​ക​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ളു​ക​ള്‍ അ​സ്വ​സ്ഥ​രാ​ണ്. ഒ​രു മാ​റ്റ​മു​ണ്ടാ​കും എ​ന്ന​തി​ല്‍ ത​നി​ക്ക് യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും പ​വാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ശ​ര​ത് പ​വാ​റി​ന്‍റെ പ്ര​തി​ക​ര​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ 288 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്.

ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യം മ​ഹാ​രാ​ഷ്ട്ര തൂ​ത്തു​വാ​രു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ശ​ര​ത് പ​വാ​റി​ന്‍റെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.