ര​ണ്ട് പാ​ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി
Tuesday, October 22, 2019 1:58 AM IST
ഭു​ജ്: ഗു​ജ​റാ​ത്ത് തീ​ര​ത്തി​നു സ​മീ​പം ര​ണ്ട് പാ​ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബി​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ മീ​ൻ​പി​ടി​ത്ത ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു. ക​ച്ച് ജി​ല്ല​യി​ലെ ഹ​രാ​മി നാ​ല ക്രീ​ക്ക് മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ ഇ​വ​രെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.