തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച അ​വ​ധി
Monday, October 21, 2019 8:55 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചൊ​വ്വാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ അ​വ​ധി ബാ​ധ​ക​മാ​ണ്. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച അ​വ​ധി​യാ​ണ്.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തു​ലാ​മ​ഴ​യ്ക്കൊ​പ്പം അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം കൂ​ടി​യാ​യ​തോ​ടെ​യാ​ണ് അ​തി​ശക്ത​മാ​യ മ​ഴ സം​സ്ഥാ​ന​ത്ത് പെ​യ്യു​ന്ന​ത്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് അ​തി തീ​വ്ര​മ​ഴ​യ്ക്കു സാ​ധ്യ​ത. ഈ ​അ​ഞ്ചു ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

എം​ജി സ​ർ​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.