ഗാ​ന്ധി​ജി രാ​ജ്യ​ത്തി​ന്‍റെ മ​ക​ൻ, താ​ൻ ന​ട​ക്കു​ന്ന​ത് ആ ​വ​ഴി​യി​ലൂ​ടെ: പ്ര​ജ്ഞാ സിം​ഗ്
Monday, October 21, 2019 6:43 PM IST
ഭോ​പ്പാ​ൽ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ ക​റി​ച്ച് വീ​ണ്ടും പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ബി​ജെ​പി എം​പി സാ​ധ്വി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ. മ​ഹാ​ത്മാ ഗാ​ന്ധി​യെ രാ​ഷ്ട്ര​പി​താ​വ് എ​ന്ന​തി​നു പ​ക​രം രാ​ഷ്ട്ര​പു​ത്ര​ൻ എ​ന്നാ​ണു പ്ര​ജ്ഞ​യു​ടെ ഇ​ത്ത​വ​ണ​ത്തെ വി​ശേ​ഷ​ണം.

മ​ഹാ​ത്മാ​ഗാ​ന്ധി രാ​ജ്യ​ത്തി​ന്‍റെ പു​ത്ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ രാ​ജ്യം എ​ല്ലാ​യ​പ്പോ​ഴും സ്നേ​ഹി​ക്കു​ക​യും ഓ​ർ​മി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ഭോ​പ്പാ​ലി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ പ്ര​ജ്ഞാ സിം​ഗ് പ​റ​ഞ്ഞു. ഗാ​ന്ധി​ജി വെ​ട്ടി​ത്തെ​ളി​ച്ച വ​ഴി​യി​ലൂ​ടെ​യാ​ണു താ​ൻ ന​ട​ക്കു​ന്ന​തെ​ന്നും ന​മു​ക്കു മാ​ർ​ഗ​ദ​ർ​ശി​ക​ളാ​യ​വ​രെ സ്തു​തി​ക്ക​ണ​മെ​ന്നും പ്ര​ജ്ഞ പ​റ​ഞ്ഞു.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ബി​ജെ​പി പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ ഗാ​ന്ധി സ​ങ്ക​ൽ​പ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​റാ​ലി​ക​ളി​ൽ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​ർ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. എ​ന്തു​കൊ​ണ്ടാ​ണു യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​ണു ഗാ​ന്ധി രാ​ജ്യ​ത്തി​ന്‍റെ മ​ക​നാ​ണെ​ന്നും കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​ജ്ഞ മ​റു​പ​ടി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, മ​ഹാ​ത്മാ​ഗാ​ന്ധി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ​യെ പ്ര​ശം​സി​ച്ചും പ്ര​ജ്ഞ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്നു. ഗോ​ഡ്സെ തി​ക​ഞ്ഞ ദേ​ശ​സ്നേ​ഹി​യാ​ണെ​ന്നാ​യി​രു​ന്നു ഭോ​പ്പാ​ലി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി​യു​ടെ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.