വോ​ട്ടെ​ടു​പ്പ് ത​ൽ​ക്കാ​ലം മാ​റ്റു​ന്നി​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ; സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രു​ന്നു
Monday, October 21, 2019 12:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും എ​റ​ണാ​കു​ള​ത്തെ ഉ​ൾ​പ്പ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. വോ​ട്ടെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ‌ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ്കൂ​ളു​ക​ളു​ടെ മു​ക​ൾ നി​ല​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും മീ​ണ പ​റ​ഞ്ഞു. ആ​കെ 10 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​വി​ടെ​യെ​ല്ലാം ത​ന്നെ പ​ക​രം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​രു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ളിം​ഗ് സ​മ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.