വോ​ട്ട​ർ​മാ​ർ​ക്ക് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്താ​നാ​കു​ന്നി​ല്ല; വോ​ട്ടെ​ടു​പ്പ് മാ​റ്റി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Monday, October 21, 2019 12:04 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ച് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. എ​റ​ണാ​കു​ളം, കോ​ന്നി, അ​രൂ​ർ, വ​ട്ടി​യൂ​ർ​കാ​വ് എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. എ​റ​ണാ​കു​ള​ത്തെ അ​യ്യ​പ്പ​ൻ​കാ​വി​ലു​ൾ​പ്പെ​ടെ പോ​ളിം​ഗ് ബൂ​ത്തി​ൽ മു​ട്ട​റ്റം വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ 68ാം ന​മ്പ​ർ ബൂ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ൽ 30 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.



പ​ല​യി​ട​ങ്ങ​ളി​ലും ബൂ​ത്തു​ക​ൾ വെ​ള്ള​ത്തി​ലാ​യി ഇ​തേ​ത്തു​ട​ർ​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ്കൂ​ളു​ക​ളു​ടെ മു​ക​ൾ നി​ല​യി​ലേ​ക്ക് മാ​റ്റി ക്ര​മീ​ക​രി​ച്ചു. വൈ​ദ്യു​തി ത​ക​രാ​റും കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. അ​രൂ​രി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ള്ളം ക​യ​റി.

മ​ഴ​തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്- ബി​ജെ​പി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.