സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് ആ​ശ​ങ്ക
Monday, October 21, 2019 9:54 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെടുപ്പിന് ത​ട​സം സൃ​ഷ്ടി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ഴ​യേ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന എ​റ​ണാ​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ല​വി​ല്‍ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നി​ല​വി​ല്‍ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വെ​യ്ക്കാ​ന്‍ തീ​രു​മാ​ന​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സ് പ്ര​തി​ക​രി​ച്ചു. പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ബൂ​ത്തു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും നി​രീ​ക്ഷ​ക​രോ​ട് വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​രം ഒ​ഴി​കെ തി​ങ്ക​ളാ​ഴ്ച ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബാ​ക്കി നാ​ല് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ള​ത്തെ ആ​റ് ബൂ​ത്തു​ക​ള്‍ നി​ല​വി​ല്‍ നേ​ര​ത്തെ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. മി​ക്ക ബൂ​ത്തു​ക​ളി​ലും ആ​ദ്യ​മ​ണി​ക്കൂ​റി​ല്‍ പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​ണ്. അ​രൂ​രി​ലും കോ​ന്നി​യി​ലും പ​ല ബൂ​ത്തു​ക​ളി​ലും വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.