മ​ഴ വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് ആ​ശ​ങ്ക: മോ​ക് പോ​ളിം​ഗ് പൂ​ർ​ത്തി​യാ​യി
Monday, October 21, 2019 12:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തും, എ​റ​ണാ​കു​ള​ത്തും, കോ​ന്നി​യി​ലും, അ​രൂ​രും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ ഇ​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള മോ​ക് പോ​ളിം​ഗ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സം​സ്ഥാ​ന​ത്തെ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ 9,57,509 വോ​ട്ട​ർ​മാ​രാ​ണ് ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ക. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.