എ​ർ​ദോ​ഗ​ന്‍റെ കാ​ഷ്മീ​ർ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി; മോ​ദി തു​ർ​ക്കി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി
Sunday, October 20, 2019 12:38 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തു​ർ​ക്കി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റെ​സി​പ് ത​യി​പ് എ​ർ​ദോ​ഗ​ൻ വി​മ​ർ​ശി​ച്ച​താ​ണു സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണു സൂ​ച​ന.

ഈ ​വ​ർ​ഷം അ​വ​സാ​ന​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഒ​സാ​ക്ക​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ചും ഇ​തു റ​ദ്ദാ​ക്കി​യ​തു സം​ബ​ന്ധി​ച്ചും ഇ​ന്ത്യ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

നീ​തി​യു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണു കാ​ഷ്മീ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​തെ​ന്നാ​ണു പാ​ക്കി​സ്ഥാ​നെ പി​ന്തു​ണ​ച്ച് ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ​യി​ൽ (യു​എ​ൻ​ജി​എ) പ്ര​സം​ഗി​ച്ച എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞ​ത്. ദ​ക്ഷി​ണേ​ഷ്യ​യു​ടെ സ്ഥി​ര​ത​യും സ​മൃ​ദ്ധി​യും കാ​ഷ്മീ​ർ പ്ര​ശ്ന​ത്തി​ൽ​നി​ന്നു വേ​ർ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തു​ർ​ക്കി സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ച​ർ​ച്ച​ക​ൾ ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണു സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ടു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം, തു​ർ​ക്കി ഭ​ര​ണ​കൂ​ടം മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ​യി​ലെ തു​ർ​ക്കി അം​ബാ​സ​ഡ​ർ സാ​ക്കി​ർ ഒ​സ്ക​ൻ ടോ​റു​ൻ​ല​ർ പ്ര​തി​ക​രി​ച്ചു.

എ​ർ​ദോ​ഗ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ന്ത്യ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ന്നു എ​ന്നാ​ണു ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഹി​ന്ദു​സ്ഥാ​ൻ ഷി​പ്പ്യാ​ർ​ഡി​ൽ 45,000 ട​ണ്‍ ഫ്ളീ​റ്റ് സ​പ്പോ​ർ​ട്ട് ഷി​പ്പു​ക​ൾ നി​ർ​മി​ക്കാ​ൻ തു​ർ​ക്കി​യി​ലെ അ​നാ​ഡൊ​ളു ഷി​പ്പ്യാ​ർ​ഡി​ന് ന​ൽ​കി​യ 230 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​ർ ഇ​ന്ത്യ റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.