ജോ​ളി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു, വീ​ട്ടി​ൽ ജീ​വി​ച്ച​ത് അ​പ​രി​ചി​ത​നെ​പ്പോ​ലെ: സി​ലി​യു​ടെ മ​ക​ൻ
Sunday, October 20, 2019 11:24 AM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി പ​ല ത​വ​ണ ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്ന് കൊ​ല്ല​പ്പെ​ട്ട സി​ലി​യു​ടെ മ​ക​ൻ. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടാ​ണ് പ​തി​നാ​റു​കാ​ര​ൻ മ​ക​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കൂ​ട​ത്താ​യി​യി​ലെ വീ​ട്ടി​ൽ ജീ​വി​ച്ച​ത് അ​പ​രി​ചി​ത​നെ​പ്പോ​ലെ​യാ​ണെ​ന്നും സി​ലി​യു​ടെ മ​ര​ണ​ശേ​ഷം ജോ​ളി പ​ല ത​വ​ണ ഉ​പ​ദ്ര​വി​ച്ചെ​ന്നും മ​ക​ൻ പ​റ​ഞ്ഞു.

സി​ലി​യു​ടെ മ​ര​ണ​ശേ​ഷം ഭ​ർ​ത്താ​വ് ഷാ​ജു ജോ​ളി​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ കു​ട്ടി പി​ന്നീ​ട് പൊ​ന്നാ​മ​റ്റം വീ​ട്ടി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ട്ടി​ൽ ര​ണ്ടാ​ന​മ്മ​യി​ൽ​നി​ന്നു ത​രം​തി​രി​വു​ണ്ടാ​യെ​ന്നും കു​ട്ടി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു പ​റ​ഞ്ഞു. ആ​ൽ​ഫൈ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു ജോ​സ​ഫ്, സി​ലി​യു​ടെ മ​ര​ണ​ത്തി​ൽ വ​ട​ക​ര കോ​സ്റ്റ​ൽ ഇ​ൻ​സ്പ​ക്ട​ർ ബി.​കെ. സി​ജു എ​ന്നി​വ​രാ​ണു സി​ലി​യു​ടെ മ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ കേ​സാ​യി​ട്ടാ​ണു സി​ലി​യു​ടെ കൊ​ല​പാ​ത​കം പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ പ്ര​തി ജോ​ളി​യു​ടെ അ​റ​സ്റ്റ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. റോ​യ് തോ​മ​സി​ന്‍റെ കേ​സി​ലാ​ണ് ആ​ദ്യം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ മൊ​ഴി​ക​ൾ പ്ര​ത്യേ​കം എ​ഴു​തി ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ, ഓ​രോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി​ക​ളും അ​താ​ത് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​സ്ത​രി​ക്കേ​ണ്ട​വ​രു​ടെ​യും മൊ​ഴി​ക​ൾ ഇ​തി​ന​കം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.