എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി വോ​ട്ടു​തേ​ടി സ​പ്ന ചൗ​ധ​രി; ബി​ജെ​പി വെ​ട്ടി​ൽ
Sunday, October 20, 2019 10:42 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി വോ​ട്ടു​തേ​ടി ബി​ജെ​പി നേ​താ​വ്. ഗാ​യി​ക​യും ന​ർ​ത്ത​കി​യും പാ​ർ​ട്ടി അം​ഗ​വു​മാ​യ സ​പ്ന ചൗ​ധ​രി​യാ​ണു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ലെ സി​ർ​സ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി വോ​ട്ടു​തേ​ടി​യ​ത്.

സി​ർ​സ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഗോ​പാ​ൽ ക​ണ്ഡ​യ്ക്കു വേ​ണ്ടി​യാ​ണു സ​പ്ന വെ​ള്ളി​യാ​ഴ്ച പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഗോ​പാ​ൽ ക​ണ്ഡ​യ്ക്കൊ​പ്പം സ​പ്ന നി​ൽ​ക്കു​ന്ന​തി​ന്‍റെ പോ​സ്റ്റ​റു​ക​ളും മ​ണ്ഡ​ല​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി സ​പ്ന​യി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ​തി​നാ​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു താ​ൻ ക​ണ്ഡ​യ്ക്കു വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നാ​ണു സ​പ്ന മ​റു​പ​ടി ന​ൽ​കി​യ​ത്.

പ്ര​ദീ​പ് ര​തു​സാ​രി​യാ​ണ് സി​ർ​സ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​ദീ​പ് ര​തു​സാ​രി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​ന് ഹ​രി​യാ​ന​യി​ൽ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണു ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ സ​പ്ന ചൗ​ധ​രി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.