മ​ത​ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ല്‍ എ​ല്‍​ഡി​എ​ഫ്: സു​രേ​ന്ദ്ര​ൻ
Sunday, October 20, 2019 9:25 AM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു കോ​ന്നി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ഗാ​നം കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ഇ​തി​നെ​തി​രെ ബി​ജെ​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ട​തു മു​ന്ന​ണി​യാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​സു​രേ​ന്ദ്ര​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍റെ ഫോ​ട്ടോ​യും, ഒൗ​ദ്യോ​ഗി​ക ചി​ഹ്ന​വും ഉ​പ​യോ​ഗി​ച്ച് ക്രൈ​സ്ത​വ​സ​ഭ​ക​ൾ കു​ർ​ബാ​ന സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ ഈ​ണ​ത്തി​ൽ പാ​ര​ഡി​ഗാ​നം ര​ചി​ച്ചു പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

കെ. ​സു​രേ​ന്ദ്ര​നെ​തി​രെ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​മാ​യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു സ​ഭാ വി​ശ്വ​സി​ക​ളു​ടെ വോ​ട്ടു നേ​ടു​ന്ന​തി​നു​വേ​ണ്ടി സ്ഥാ​നാ​ർ​​ഥി മ​ന​പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​ണു പ​രാ​തി​യി​ലെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.