പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു: അ​മി​ത നി​കു​തി ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് ലെ​ബ​നീ​സ് സ​ർ​ക്കാ​ർ പി​ന്മാ​റി
Sunday, October 20, 2019 1:09 AM IST
ബെ​യ്റൂ​ട്ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ലെ​ബ​ന​നി​ല്‍ അ​ത് മ​റി​ക​ട​ക്കു​ന്ന​തി​ന് അ​മി​ത നി​കു​തി ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സ​ർ​ക്ക​ർ പി​ന്മാ​റി. തു​ട ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണി​ത്. ലെ​ബ​നീ​സ് ധ​ന​കാ​ര്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി സാ​ദ് അ​ൽ ഹ​രീ​രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. നേ​ര​ത്തെ, സ​ര്‍​ക്കാ​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ലെ​ബ​ന​നി​ലെ പ്ര​ബ​ല ഷി​യ സം​ഘ​ട​ന​യാ​യ ഹി​സ്‌​ബൊ​ള്ള അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.