ലെ​ബ​ന​നി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തമാകുന്നു
Saturday, October 19, 2019 11:04 PM IST
ബെ​യ്റൂ​ട്ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ലെ​ബ​ന​നി​ല്‍ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് അ​മി​ത നി​കു​തി ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം.

പ്ര​ക്ഷോ​ഭ​ത്തി​ൽ ഇ​തു​വ​രെ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. അതേസമയം, സ​ര്‍​ക്കാ​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ലെ​ബ​ന​നി​ലെ പ്ര​ബ​ല ഷി​യ സം​ഘടനയായ ഹി​സ്‌​ബൊ​ള്ള​ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.