തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി നേ​താ​വ് പ​ങ്ക​ജ മു​ണ്ടെ ത​ള​ർ​ന്നു​ വീ​ണു
Saturday, October 19, 2019 10:09 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​നി​താ ശി​ശു ക്ഷേ​മ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ പ​ങ്ക​ജ മു​ണ്ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ത​ള​ർ​ന്നു വീ​ണു. പ​ങ്ക​ജ മു​ണ്ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ബീ​ഡ് ജി​ല്ല​യി​ലെ പാ​ര്‍​ലി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് സം​ഭ​വം.

ത​ള​ർ​ന്നു വീ​ണ മ​ന്ത്രി​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്നും വി​ശ്ര​മ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​താ​ണ് ക്ഷീ​ണ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബ​ന്ധു​വും എ​ന്‍​സി​പി നേ​താ​വു​മാ​യ ധ​ന​ഞ്ജ​യ് മു​ണ്ടെ​ക്കെ​തി​രെ​യാ​ണ് പ​ങ്ക​ജ മു​ണ്ടെ പാ​ര്‍​ലി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.