റാംപ് വോ​ക്ക് പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, October 19, 2019 9:51 PM IST
ബം​ഗ​ളൂ​രു: കോ​ള​ജി​ലെ ഫാ​ഷ​ൻ ഷോ​യ്ക്ക് മു​ന്നോ​ടി​യാ​യി റാംപ് വോ​ക്ക് പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ബം​ഗ​ളൂ​രു പീ​നി​യ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​യ ശാ​ലി​നി​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഫ്ര​ഷേ​ഴ്‌​സ് ഡേ​യ്ക്ക് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഫാ​ഷ​ന്‍ ഷോ​യ്ക്കു​വേ​ണ്ടി റാംപ് വോ​ക്ക് പ​രി​ശീ​ല​നം ന​ട​ത്ത​വെ​യാ​ണ് ശാ​ലി​നി കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സംഭവത്തിൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.